മതമൈത്രിയുടെ സന്ദേശവുമായി പള്ളി മൗലുദിനു ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അരി സമർപ്പിച്ചു.

മതമൈത്രിയുടെ സന്ദേശവുമായി പള്ളി മൗലുദിനു ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അരി സമർപ്പിച്ചു.കണ്ണാടിപ്പറമ്പ് നിടുവാട്ട് ഒളിയങ്കര യെക്കുബിയ ജുമാമസ്ജിദിൽ നടക്കുന്ന മൗലൂദിനാണ് കണ്ണാടിപ്പറമ്പ് ധർമശാസ്‌താ ക്ഷേത്രം ഉത്രവിളക്ക് ഉത്സവ ഭാരവാഹികൾ അരി സമർപ്പിച്ചത്.
ഉത്സവക്കമ്മിറ്റി പ്രസിഡന്റ് എം.സുധാകരൻ, സെക്രട്ടറി എ. റിജു, എ.നാരായണൻ, പി.ദാമോ ദരൻ, ബിജു തെരു, രാജ്കുമാർ വയപ്രം, എൻ.വി.ലതീഷ്, എം.പി ജയരാജൻ തുടങ്ങിയവരാണ് അരി സമർപ്പിക്കാൻ എത്തിയത്. പള്ളിക്കമ്മിറ്റി പ്രസിഡന്റ് കെ.ടി.മുസാൻ ഹാജി, സെക്രട്ടറി കെ. പി.ഷാഫി, ഖത്തീബ് ബഷീർ നദ് വി, ഒ.പി.മൂസാൻ ഹാജി, ടി.പി. അമീൻ, കെ.ടി.ഖാലിദ് ഹാജി, കെ.പി. നൂഹ്, പി.മുനീബ് എന്നി വർ ചേർന്ന് ഉപഹാരം നൽകി സ്വീകരിച്ചു.വർഷങ്ങളായി തുടരുന്ന ചട ങ്ങാണിത്. പള്ളിയിലെ മൗലുദി നു ക്ഷേത്ര കമ്മിറ്റി ഭാരവാഹി കൾ അരിയും, മാർച്ച് 31നു ക്ഷേത്രത്തിലെ ഉത്രവിളക്ക് ഉത്സവ കൊടിയേറ്റ ദിവസം വൈകിട്ട് പള്ളി കമ്മിറ്റി ഭാരവാ ഹികൾ ക്ഷേത്രത്തിലെത്തി ഒരു ചാക്ക് പഞ്ചസാരയും (പഞ്ചസാര ക്കുടം) സമർപ്പിക്കും. മൗലീദിനു നാളെ സമാപനമാകും

