October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 6, 2026

തയ്യൽ തൊഴിലാളി കുടുംബം ഒന്നാകെ മുദ്രപത്രത്തിൽ ഒസ്യത്തെഴുതി, മരിച്ച് കഴിഞ്ഞാൽ തങ്ങളുടെ മൃതദേഹം മെഡിക്കൽ പഠനത്തിന്.

SHARE

ആലപ്പുഴ: മരിച്ച് കഴിഞ്ഞാൽ തങ്ങളുടെ മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകണമെന്ന് മുദ്രപത്രത്തിൽ ഒസ്യത്തെഴുതി തയ്യൽ തൊഴിലാളി കുടുംബം. കാവാലം കൃഷ്ണ വിഹാറിൽ സുരേഷ് ബാബു (60)ഭാര്യ ബിന്ദു മോൾ, മക്കൾ ഗൗരി ശങ്കരി, ദയാൽ കൃഷ്ണ എന്നിവരാണ് മരണാനന്തരം തങ്ങളുടെ മൃതദേഹം വൈദ്യപഠനത്തിന് നൽകണമെന്ന് ഒസ്യത്ത് തയ്യാറാക്കി നൽകിയത്. ഗവ. ടി.ഡി മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം അസി.പ്രൊഫസർ ഡോ. സ്മിതരാജിനാണ് ഒസ്യത്ത് കൈമാറിയത്. 200 രൂപയുടെ മുദ്രപത്രത്തിലാണ് നാല് പേരും പ്രത്യേകമായി തയ്യാറാക്കിയ സമ്മതപത്രം കൈമാറിയത്. പൊതു പ്രവർത്തകനും, തയ്യൽ തൊഴിലാളിയുമായ കാവാലം സുരേഷ് കുട്ടനാടിനെ കുറിച്ചു രണ്ട് പുസ്തകങ്ങളുടെ രചയിതാവാണ്. ഭാര്യ ബിന്ദു (54)യോഗ ട്രെയിനറാണ്, മൂത്തമകൾ ഗൗരി ശങ്കരി (23) ഡയറ്റീഷ്യൻ കോഴ്സിന് പഠിക്കുന്നു. മകൻ ദയാൽകൃഷ്ണൻ (22) ഡിഗ്രിക്ക് ശേഷം കുങ് ഫു ദേശീയ ചാമ്പ്യനാണ്.