വിജയ്, അജിത്ത് ചിത്രങ്ങളുടെ റിലീസ്: കട്ടൗട്ടുകളിൽ പാലഭിഷേകം വിലക്കി തമിഴ്നാട് സർക്കാർ

1 min read
SHARE

ചെന്നൈ: വിജയ് നായകനായ വാരിസും അജിത്ത് നായകനായ തുനിവു എന്നീ ചിത്രങ്ങളുടെ റി ലീസിനോടനുബന്ധിച്ച് താരങ്ങളുടെ കട്ടൗട്ടുകളിൽ പാലഭിഷേകം നടത്തുന്നത് സർക്കാർ വിലക്കി.13 മുതൽ 16 വരെ പുലർ ച്ചെ പ്രത്യേകപ്രദർശനം നടത്തുന്നതിനും അനുമതി നിഷേധിച്ചു. പൊതുജനങ്ങൾക്ക് ബു ദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ആഘോഷങ്ങൾ നടത്താൻ പാടില്ലെന്ന് പോലീസ് നിർദേശിച്ചി ട്ടുണ്ട്. എന്നാൽ, വിലക്ക് ലംഘി ച്ച് ആരാധകർ പാലഭിഷേകം ആരംഭിച്ചുകഴിഞ്ഞു. ബുധനാഴ്ച യാണ് ഇരുചിത്രങ്ങളും റിലീസ്ചെയ്യുന്നത്. ഇതിനുമുന്നോടിയായി പതിവുപോലെ തലേദിവസം തന്നെ ആരാധകർ ആഘോഷ മാരംഭിക്കുകയായിരുന്നു. ചിത്ര ങ്ങൾ വിജയിക്കുന്നതിന് പൂജക ളും നടത്തുന്നുണ്ട്. കാഞ്ചിപുര ത്ത് 30 അടി ഉയരത്തിൽ സ്ഥാപിച്ച അജിത്തിന്റെ കട്ടൗട്ടിൽ ക്രെയിനിൽ തൂങ്ങി ആരാധകൻ മാലയണിയിച്ചു. പാലഭിഷേകം നടത്തു കയും ചെയ്തു.ആദ്യദിവസങ്ങളിൽ പുലർച്ചെ നാലിന് പ്രത്യേകം പ്രദർശനം നട ത്താൻ അനുമതി തേടിയെങ്കിലും പൊങ്കൽ ദിനങ്ങളായ 13 മുതൽ 16 വരെ ഇതിന് അനുമതി നൽ കിയിട്ടില്ല.