ഇരിക്കൂർ സഹകരണ ബാങ്കിലെ ക്രമക്കേട് മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം പൂർത്തിയായില്ല.

ഇരിക്കൂർ സർവിസ് സഹകരണ ബാങ്കിൽ കോടിക ളുടെ ക്രമക്കേടെന്ന ആരോപ ണത്തിൽ ഏഴ് മാസം പിന്നിട്ടി ട്ടും അന്വേഷണം പൂർത്തിയാ യില്ല. യു.ഡി.എഫ്ഭരണസമി തി രാജിവയ്ക്കുകയും സെക്രട്ടറി ഒളിവിൽ പോവുകയും പൊ ലിസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് അഡ്‌മി നിസ്ട്രേറ്റിവ് കമ്മിറ്റിയെ ഭരണ ച്ചുമതല ഏൽപിച്ചിട്ടും അന്വേ ഷണം എവിടെയും എത്താത്ത തിനെ തുടർന്ന് കാലവധി കഴി ഞ്ഞതിനാൽ പുതിയ മൂന്നംഗ ഭരണസമിതിയെ സഹകരണ വകുപ്പ് നിയമിക്കുകയും അവർ ഇന്നലെ ചുമതല ഏൽക്കുക യും ചെയ്തു. പുതിയ അഡ്‌മി നിസ്ട്രേവ് കമ്മിറ്റി കൺവീന റായി മുസ്ലിം ലീഗിലെ എൻ. കെ.എൻ.കെ സുലൈഖയെ യും അംഗങ്ങളായി കോൺഗ്ര സിലെ പി. ദാമോദരനെയും പി. രമേശനെയുമാണ് നിയമിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ ആദ്യത്തെഅഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെനിയമിക്കുകയും അന്വേഷണം എവിടെയുമെത്താത്തതിനാൽ കാലവധി കഴിഞ്ഞതിനാലും രണ്ട് അംഗങ്ങൾ രാജിവച്ചതി നാലും പുതിയ ഭരണ സമിതി യെ നിയമിക്കുകയായിരുന്നു. ബാങ്കിൽ 25 കോടി രൂപയോളം രൂപ ക്രമക്കേട് നടന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പരാതിയെ തു ടർന്ന് സെക്രട്ടറി മനീഷ് ഇപ്പോ ഴും ഒളിവിലാണ്. ഇക്കാലമത്ര യും യു.ഡി.എഫാണ് ബാങ്ക് ഭര ണം നടത്തിയിരുന്നത്.
ഹെഡ് ഓഫിസിനു പുറമെ ഒരു ബ്രാഞ്ച് ഓഫിസും ഇതിൻറെ കീഴിലുണ്ട്. ആറ് സ്ഥിരം ജീവന ക്കാരും അഞ്ച് കലക്ഷൻ ഏജ ൻ്റുമാരുമാണുള്ളത്. 10 കോടി രൂപ നിക്ഷേപകർക്ക്-കൊടുക്കാ നും 13 കോടി രൂപയിലധികം പി രിഞ്ഞുകിട്ടാനുമുണ്ടെന്നാണ്ജീ വനക്കാർ പറയുന്നത്. ദൈനംദി നം ഇടപാടുകൾ നടക്കുന്നുണ്ടെ ന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെ ങ്കിലും ചെക്കുമായി എത്തുന്ന വർ പണം കിട്ടാതെ മടങ്ങുകയാണെന്നും ആക്ഷേപമുണ്ട്. ശ്രീക ണ്‌ഠപുരം സഹകരണ വകുപ്പ് യൂനിറ്റ് ഇൻസ്പെക്ടറുടെ നേതൃത്വ ത്തിലുള്ള സംഘമാണ് അന്വേ ഷണം നടത്തുന്നത്. റിപ്പോർട്ട് കിട്ടുന്ന മുറക്ക് നിയമനടപടിക ളുമായി മുന്നോട്ടു പോകുമെന്നാ ണ് പുതിയ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി പറയുന്നത്. നവീന പദ്ധ തികളാവിഷ്ക്കരിച്ച് ആക്ഷൻ പ്ലാൻ തയാറാക്കി പ്രശ്ം പരി ഹരിക്കുകയും നിക്ഷേപകരുടെ ആശങ്ക പരിഹരിക്കുന്നതോടൊ പ്പം സ്ഥാപനത്തിന്റെ പ്രവർത്ത നങ്ങളുമായി മുന്നോട്ട് പോകുമെ ന്നും ഭരണസമിതി കൺവീനർ പറഞ്ഞു. ഇരിക്കൂർ സഹകരണ ബാങ്ക് മുൻ അഡ്‌മിനിസ്ട്രേറ്റി വ് കമ്മിറ്റി കൺവീനർ കെ.ആർ അബ്ദുൽ ഖാദർ ക്രമക്കേടിനു ത്തരവാദികളായ കുറ്റവാളിക ളെ കണ്ടെത്താനും നിക്ഷേപ കർക്ക് തിരികെ തുക ലഭിക്കാ നാവശ്യമായ നടപടികൾ കൈ കൊള്ളണമെന്നും ആവശ്യപ്പെ ട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചി രുന്നു.

