എസ്എഫ്ഐ ഇരിട്ടി ഏരിയ സമ്മേളനം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ ഗോപി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഇരിട്ടി IHRD കോളേജ് സർക്കാർ ഏറ്റെടുക്കണമെന്ന് ഇരിട്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എസ്എഫ്ഐ ഇരിട്ടി ഏരിയ സമ്മേളനം പരിക്കളം ശാരദ വിലാസം യു പി സ്കൂളിൽ വച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ ഗോപി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അർജുൻ എം എസ് അധ്യക്ഷനായി.ഏരിയ സെക്രട്ടറി അശ്വിൻ കാരായി പ്രവർത്തന റിപ്പോർട്ടും ജോയൽ തോമസ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.അഡ്വ. കെ ജി ദിലീപ്,അമർജിത് എം എസ്,പി പി അശോകൻ,സത്യൻ ഇ എസ്, കെ കെ ഗിരീഷ്,ആദർശ് പാട്യം എന്നിവർ സംസാരിച്ചു.സമ്മേളനം ഏരിയ സെക്രട്ടറിയായി അശ്വന്ത് രമേശനെയും,ഏരിയ പ്രസിഡൻറായി യദു കൃഷ്ണയെയും തെരഞ്ഞെടുത്തു.സഹ ഭാരവാഹികൾ : നവ്യ സി സന്തോഷ്,തേജസ് സി രാജ്(ഏരിയ ജോയിൻ്റ് സെക്രട്ടറി) അനാമിക ഷാജി,നിഹാൽ പി പി (ഏരിയ വൈസ് പ്രസിഡൻറ്)

