വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ബൈക്ക് കത്തിച്ചു.

സി.പി. എമ്മിൽ നിന്നും പുറത്താക്കിയ വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു.
വെള്ളൂരിലെ പ്രസന്നന്റെ വീട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്കാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ നിന്ന് സമീപത്തെ വയലിലേക്ക് കൊണ്ടുപോയി കത്തിച്ചത്.
അതേസമയംവി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ പയ്യന്നൂരിൽ ഇന്ന് സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും.രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവത്തിലാണ്പയ്യന്നൂരിൽ ഇന്ന് സിപിഎം വിശദീകരണ യോഗം നടത്തുക.ചൊവ്വാഴ്ച്ച വൈകിട്ട് ഏഴിന് പയ്യന്നൂർ ശ്രീ കുരുംബ ഓഡിറ്റോറിയത്തിൽ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പയ്യന്നൂർ,ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് ലോക്കൽ ഏരിയാ കമ്മിറ്റികൾ പങ്കെടുക്കും. സംസ്ഥാന ജില്ലാ നേതാക്കൾ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കും. സി.പിഎമ്മിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് വി. കുഞ്ഞികൃഷ്ണനെ തിരെ അദ്ദേഹത്തിൻ്റെ വീടിൻ്റെ മുൻപിൽ സി.പി.എം പ്രവർത്തകർ പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. സംഭവ സമയത്ത് വി. കുഞ്ഞികൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല.

