June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 21, 2026

അനുമതിയില്ലാതെ എൻ്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്’; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്

SHARE

ലോൺ ആപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്. അനുമതിയില്ലാതെ തന്‍റെ ചിത്രം ഉപയോഗിച്ച് പരസ്യം ചെയ്ത സ്വകാര്യ പണമിടപാട് സ്ഥാപനമായ എ എം ട്രസ്റ്റ് ലോണ്‍ സര്‍വീസസിനെതിരെയാണ് അജു രംഗത്തെത്തിയിരിക്കുന്നത്.

 

മൂന്ന് ലക്ഷം വരെ കേരളത്തില്‍ എവിടെയും ലോൺ നല്‍കുമെന്ന തരത്തിലാണ് സ്ഥാപനത്തിന്‍റെ പരസ്യം. പരസ്യത്തില്‍ അജു വര്‍ഗീസിന്‍റെ ചിത്രവും ഉപയോ​ഗിച്ചിട്ടുണ്ട്. ഇത് തന്‍റെ അനുമതിയോടെ ഉള്ള പരസ്യം അല്ലെന്നും ദയവായി ഈ വ്യാജ വാഗ്ദാനങ്ങളിൽ വീണ് നിങ്ങളുടെ കഠിനാധ്വാനം ചെയ്ത പണം നഷ്ടപ്പെടുത്തരുതെന്നും അജു വര്‍ഗീസ് പറഞ്ഞു.എന്‍റെ അനുമതി കൂടാതെ ഒരു അനധികൃത ബാങ്കിംഗ് സ്ഥാപനം എന്‍റെ പേരും ചിത്രവും അവരുടെ പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഈ പദ്ധതിയുമായി എനിക്ക് ഒരു ബന്ധവും ഇല്ല. ഇത്തരത്തിലുള്ള വ്യാജ വാഗ്‍ദാനങ്ങളില്‍ വീണ് നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുത്”, അജു വര്‍ഗീസ് ഫേസ്ബുക്കിൽ കുറിച്ചു. ലോണ്‍ ആപ്പുകളില്‍ നിന്ന് ലോണ്‍ എടുത്ത് തവണ മുടങ്ങിയവരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് വാര്‍ത്തകളില്‍ ഇടംപിടിക്കുമ്പോഴാണ് മുന്നറിയിപ്പുമായി അജു വര്‍ഗീസ് രംഗത്തെത്തിയിരിക്കുന്നത്.