November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

കണ്ണൂരിൽ നിന്ന് കാണാതായ 15കാരൻ ഉത്തർപ്രദേശിൽ.

SHARE

കണ്ണൂർ:ധർമടത്ത് നിന്ന് കാണാതായ പതിനഞ്ചുകാരൻ ഉത്തർപ്രദേശിലേക്ക് പോയെന്ന് സ്ഥിരീകരിച്ച് പൊലീസ്. യുപി സ്വദേശികളുടെ മകനായ പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യനെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്.

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും മഥുരയിലേക്കുള്ള ട്രെയിനിൽ ആദിത്യൻ കയറിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശികളായ അരുൺ കുമാർ-സീമ ദേവി എന്നിവരുടെ മകനാണ്.

പരാതി കിട്ടിയ ഉടൻ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷന് സമീപത്താണ് കുടുംബം താമസിക്കുന്നത്. ധർമടം പൊലീസ് നടത്തിയ പരിശോധനയിൽ ഞായറാഴ്ച 3 മണിയോടെ ആദിത്യൻ ട്രെയിനിൽ കയറുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.

ഉത്തർപ്രദേശിലെ മഥുരയിലേക്കാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. ധർമടം പൊലീസ് മഥുരയിലെ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ ഇവിടെ നിന്ന് ഒരു സംഘം അവിടേക്ക് പോകും. അതേ സമയം എന്തിനാണ് കുട്ടി വീട് വിട്ട് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല