കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ഡിസംബർ ഒന്നിന്; ഉളിക്കലിൽ പൊതുസമ്മേളനവും റാലിയും.

ഉളിക്കൽ: കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ ഒന്നിന് ഉളിക്കലിൽ പൊതുസമ്മേളനവും റാലിയും സംഘടിപ്പിക്കും. യുവമോർച്ച ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി.
ചൊവ്വാഴ്ച വൈകിട്ട് നാലിന് മണ്ഡപപറമ്പിൽ നിന്ന് ഉളിക്കലിലേക്ക് റാലി നടക്കും. തുടർന്ന് അഞ്ചിന് ഉളിക്കൽ ടൗണിൽ പൊതുസമ്മേളനം സംഘടിപ്പിക്കും.
പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം വി.വി. രാജൻ ഉദ്ഘാടനം ചെയ്യും. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മനു മോഹനൻ മുഖ്യപ്രഭാഷണം നടത്തും.
കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ സ്മരണ പുതുക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

