‘കോണ്‍ഗ്രസ് യാദവകുലത്തിന്റെ അവസ്ഥയിലേക്ക് എത്തരുതേ എന്നൊരു പ്രാര്‍ത്ഥനയേ ഉള്ളു’: അഡ്വ. വസന്ത് സിറിയക്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലെ പോരുകള്‍ മുറുകുന്നതിനിടെ നേതാക്കളെ വിമര്‍ശിച്ച് ദേശീയ വക്താവ് അഡ്വ. വസന്ത് സിറിയക്. വിഴുപ്പലക്കാന്‍ നാക്കെടുക്കുന്ന നേതാക്കള്‍ക്ക് നേതാക്കന്മാരായി വിലസാന്‍ കഴിയുന്നത് സാധാരണ പ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കുന്നത് കൊണ്ടാണെന്നും പ്രതിപക്ഷം ഗാലറിയിലിരുന്ന് കളി കാണുകയാണെന്നും വസന്ത് സിറിയക് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.പരസ്പരം തല്ലിയും പോരടിച്ചും നശിച്ചുപോയ യാദവകുലത്തിന്റെ അവസ്ഥയിലേക്ക് തന്റെ പ്രസ്ഥാനം എത്തരുതേ എന്നൊരു പ്രാര്‍ത്ഥന മാത്രമേ തനിക്കുള്ളുവെന്നും അദ്ദേഹം പറയുന്നു. സാധാരണ പ്രവര്‍ത്തകരുടെ അധ്വാനവും ആത്മാഭിമാനവും മറന്ന് നേതാക്കള്‍ അവരെ വീണ്ടും അപമാനിക്കാനും അധിക്ഷേപിക്കാനും മുതിര്‍ന്നാല്‍ അതിനെ പ്രവര്‍ത്തകര്‍ തന്നെ നേരിടേണ്ടി വരുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ജയരാജന്മാരുടെയും യമരാജന്മാരുടെയും റിസോര്‍ട്ട് കച്ചവടം മുതല്‍ മറ്റു പല ഇടപാടുകളുടെയും കഥകള്‍ ഓരോന്നായി പുറത്തുവരുന്നുണ്ട്. പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ നിരവധി അവസരങ്ങളാണ് മുന്നിലുള്ളത്. ഈ സാഹചര്യത്തില്‍ കുന്തമുന തിരിക്കേണ്ടത് സ്വന്തം നെഞ്ചിലേക്കാണോ അതോ ശത്രുപക്ഷത്തേക്കാണോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ ഒരുകാലത്തും ജനങ്ങള്‍ വെറുത്തിട്ടില്ലെന്നും കോണ്‍ഗ്രസുകാരനെ എന്നും വെറുത്തിട്ടുള്ളത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

