നവകേരള സദസിനെ ഉള്‍കൊള്ളാവുന്ന ഒരു മൈതാനവും കേരളത്തിലില്ല; ബഹിഷ്‌കരണത്തിലൂടെ പ്രതിപക്ഷം ജനങ്ങളെ തിരസ്‌കരിക്കുന്നു: മന്ത്രി പി രാജീവ്
1 min read

ആധുനിക കാലത്തിലെ ജനാധിപത്യം പ്രതിനിധികളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ അത് പോരെന്നും ഓരോ അസ്സംബ്ലിയിലേയും ജനങ്ങളുമായി മന്ത്രിമാര്‍ നേരിട്ട് സംവദിക്കണമെന്നും മന്ത്രി പി രാജീവ്. അതാണ് നവകേരള സദസിന്റെ ആശയം. നവകേരള സദസിനെ ഉള്‍കൊള്ളാവുന്ന ഒരു മൈതാനവും കേരളത്തിലില്ലെന്നും തെരഞ്ഞെടുത്ത ജനങ്ങളെ തിരസ്‌കരിക്കുന്ന പണിയാണ് യുഡിഎഫ് എംഎല്‍എമാര്‍ ചെയ്യുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. നവകേരളം സദസിനെ പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത് നാം കാണുന്നുണ്ട്.140 മണ്ഡലങ്ങളിലും ഇതിന്റെ തുടര്‍ച്ചയില്‍ കുറ്റപത്രം സമര്‍പ്പിച്ച് അവര്‍ വിചാരണ ചെയ്യാന്‍ പോവുകയാണ് എന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ ജനസമക്ഷത്തിന് മുന്നില്‍ പ്രതിപക്ഷത്തിനുള്‍പ്പെടെ ഞങ്ങളെ വിചാരണ ചെയ്യാനുള്ള സന്ദര്‍ഭമല്ലേ ഞങ്ങള്‍ ഒരുക്കി നല്‍കിയതെന്നും മന്ത്രി ചോദിച്ചു.
