June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 2, 2026

C-DITലെ സ്ഥലം മാറ്റത്തിൽ സർക്കാരിൻ്റെ അസാധാരണ ഉത്തരവ്;ട്രാൻസ്ഫർ ചെയ്യേണ്ട ഉദ്യോഗസ്ഥരുടെ പേരുകൾ ഉത്തരവായിറക്കി

SHARE

സി-ഡിറ്റിലെ സ്ഥലം മാറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ ഉത്തരവ്. നിര്‍ബന്ധമായും ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍ ഐടി സെല്‍ സ്‌പെഷ്യല്‍ സെക്രട്ടറി ഉത്തരവായിറക്കി. ഭരണമാറ്റത്തെ തുടര്‍ന്നാണ് അസാധാരണ നീക്കങ്ങള്‍. ഉദ്യോഗസ്ഥരെ എങ്ങനെ സ്ഥലം മാറ്റണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കാറില്ല. സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റിലെ സ്ഥലം മാറ്റങ്ങള്‍ നടത്താനുള്ള അധികാരം ഡയറക്ടര്‍ക്കാണ് എന്നിരിക്കെയാണ് സര്‍ക്കാരിന്റെ അസാധാരണ നടപടി. ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്ക് പകരം നിയമിക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഉത്തരവായി തന്നെ പുറത്തിറക്കിയിട്ടുണ്ട്. സി-ഡിറ്റ് ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ്  ലഭിച്ചു.

വെബ് സര്‍വീസസ് ആന്‍ഡ് ഇന്‍ഫോര്‍മാറ്റിക്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എസ് ബി ബിജുവിനെ എക്‌സാമിനേഷന്‍ വിങിന്റെ ഡെപ്യൂട്ടി ഡയറക്ടറായി മാറ്റി നിയമിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന് പുറമേ നിലവില്‍ ഇന്‍ഫോര്‍മാറ്റിക്‌സ് ഡിവിഷനിലെ ഓട്ടോമേഷന്‍ എച്ച്ഒഡി അലക്‌സിനെ വെബ് സര്‍വീസസ് ആന്‍ഡ് ഇന്‍ഫോര്‍മാറ്റിക്‌സ് വിഭാഗം എച്ച്ഒഡിയായി നിയമിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സിസ്റ്റം ഇന്റഗ്രേഷന്‍ ഡിവിഷന്‍ എച്ച്ഒഡിയായി എ കെ ശ്രീജിത്തിനെ നിയമിക്കണമെന്നാണ് മറ്റൊരു ആവശ്യം. നിലവില്‍ സിസ്റ്റം ഇന്റഗ്രേഷന്‍ ഡിവിഷന്‍ എച്ച്ഒഡിയായി ജോലി നോക്കുന്ന ജീന കെ സുഭാഷിനെ ഹോളോഗ്രാം ഡിവിഷന്‍ എച്ച്ഒഡിയായി നിയമിക്കണമെന്നും ഉത്തവില്‍ പറയുന്നു. നിലവില്‍ വെബ് ഡിസൈനറായി ജോലി ചെയ്യുന്ന ശിവരാമകൃഷ്ണനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെബ്‌സൈറ്റ് കോര്‍ഡിനേറ്ററായി നിയമിക്കണമെന്നും ഉത്തരവില്‍ പറയുന്നു.ഡയറക്ടറെയും രജിസ്ട്രാറേയും മാത്രമാണ് സര്‍ക്കാരിന് നേരിട്ട് നിയമിക്കാനും ട്രാന്‍സ്ഫര്‍ ചെയ്യാനുമാവുക എന്നിരിക്കെയാണ് സര്‍ക്കാരിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്. വാക്കാലുള്ള നിര്‍ദ്ദേശം ഡയറക്ടര്‍ അംഗീകരിക്കാതെ വന്നതോടെയാണ് അസാധാരണ ഉത്തരവ് പുറത്തിറക്കിയത്.