പ്രമുഖ സ്റ്റാർട്ടപ്പ് സംരഭമായ ബൈജൂസ് ആപ്പ് ഉടമയായ ബൈജു രവീന്ദ്രന്റെ പിതാവ് അന്തരിച്ചു

അഴീക്കോട്: വൻകുളത്ത്
വയലിൽ അഴീക്കോട് ഹൈസ്ക്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ കുന്നരുവത്ത് രവീന്ദ്രൻ (80) തിരുവനന്തപുരത്ത് അന്തരിച്ചു.
അച്ഛൻ: പരേതനായ തയ്യിലെവളപ്പിൽ കണ്ണൻ നായർ. അമ്മ :പരേതയായ ചിരുതൈ, ഭാര്യ: ശോഭനവല്ലി മുണ്ടാണി (മുൻ പ്രധാനാദ്ധ്യാപിക, അഴീക്കോട് ഹൈസ്ക്കൂൾ). മക്കൾ : ബൈജു രവീന്ദ്രൻ (ബൈജൂസ് ആപ്), റിജു രവീന്ദ്രൻ, മരുമക്കൾ: ദിവ്യ ഗോകുൽനാഥ്, ദീപ്താ അഖിലാ രാഘവൻ, സഹോദരങ്ങൾ: ദിവാകരൻ, ലീല, മോഹനൻ, പരേതനായ വിജയൻ.

