June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 7, 2026

അങ്ങനെ രാം ചരണിനും കിട്ടി 100 കോടി!; വിമർശനങ്ങൾക്കിടയിലും ആദ്യ ദിനം മുന്നേറി പെദ്ധി.

SHARE

രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘പെദ്ധി’. ബുച്ചി ബാബു സന സംവിധാനം ചെയ്ത സിനിമയ്ക്ക് ഭേദപ്പെട്ട അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. ആദ്യ ദിനം റെക്കോർഡ് കളക്ഷൻ ആണ് സിനിമ നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 135 കോടി നേടിയിരിക്കുകയാണ് പെദ്ധി. ആദ്യ ദിനം 100 കോടി കളക്ഷൻ നേടുന്ന രാംചരണിന്റെ ആദ്യ സിനിമ കൂടിയാണിത്. സിനിമയിലെ രാം ചരണിന്റെ പ്രകടനത്തിനും എ ആർ റഹ്‌മാന്റെ മ്യൂസിക്കിനും മികച്ച അഭിപ്രായങ്ങൾ ലഭിക്കുമ്പോൾ ജാൻവി കപൂറിന്റെ കഥാപാത്രത്തിനും പ്രകടനത്തിനും വലിയ വിമർശനങ്ങൾ ആണ് നേടുന്നത്.ഗംഭീര പ്രകടനമാണ് രാം ചരൺ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് ആദ്യ പ്രതികരണങ്ങൾ. ചിത്രത്തിനായി നടൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും സ്പോർട്സ് രംഗങ്ങൾ രാം കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് കമന്റുകൾ. ചിത്രത്തിലെ പ്രകടനത്തിന് നടന് നാഷണൽ അവാർഡ് ലഭിക്കും എന്നും ചിലർ കുറിക്കുന്നുണ്ട്. ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും കയ്യടി ലഭിക്കുന്നുണ്ട്. എ ആർ റഹ്‌മാന്റെ ഗംഭീര വർക്ക് ആണ് പെദ്ധി എന്നും ചിത്രത്തെ താങ്ങിനിർത്തുന്നത് റഹ്മാൻ ആണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാൽ നിറയെ വിമർശനങ്ങളും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. ചിത്രത്തിലെ ജാൻവി കപൂറുമായുള്ള റൊമാൻസ് രംഗങ്ങൾ വളരെ മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ശരീരപ്രദർശനം മാത്രമാണ് നടി നടത്തുന്നത് എന്നുമാണ് കമന്റുകൾ. ചിത്രത്തിന്റെ ആദ്യ പകുതി മുഷിപ്പിക്കുന്നുണ്ടെന്നും ഇന്റെർവെല്ലിനോട് അടുക്കുമ്പോഴാണ് ചിത്രം രസിപ്പിക്കുന്നതെന്നും ചിലർ എക്സിൽ കുറിച്ചിട്ടുണ്ട്. ചിത്രത്തിന് കേരളത്തിൽ മോശം അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നത്. ‘പെഡ്ഡി’ രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.’ഉപ്പെന്ന’ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ആണ് ബുചി ബാബു സന. വലിയ ബഡ്ജറ്റിലാണ് ഈ രാം ചരണ്‍ ചിത്രം അദ്ദേഹം ഒരുക്കുന്നത്. രാം ചരണ്‍-ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ മറ്റു താരങ്ങള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി.വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം-രത്‌നവേലു, എഡിറ്റര്‍-നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍-അവിനാഷ് കൊല്ല, മാര്‍ക്കറ്റിങ്-ഫസ്റ്റ് ഷോ, പിആര്‍ഒ-ശബരി.