ശബരിമല തീർത്ഥാടകരെ പോലെ വേഷം കെട്ടി, യുവാക്കൾ കാറിൽ കടത്തിയത് കോടികൾ വിലയുളള തിമിംഗല ഛർദ്ദി, അറസ്റ്റ്

1 min read
SHARE

തൃശൂര്‍ : ശബരിമല തീർത്ഥാടകരെന്ന വ്യാജേന 5 കിലോ തിമിംഗല ഛർദ്ദി കാറിൽ കടത്തുകയായിരുന്ന മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ എസ്ഐ വി.പി. അഷറഫും സംഘവും പിടികൂടിയത്.