August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 13, 2026

ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

SHARE

ഫിലിപ്പീന്‍സില്‍ അതിതീവ്ര ഭൂകമ്പം. മിന്‍ഡനാവോ ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയ്ലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യന്‍ – മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം നാശനഷ്ടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് വന്നിട്ടില്ല. ഫിലീപ്പിന്‍സ്, ജപ്പാന്‍, ഇന്തോനീഷ്യ, മലേഷ്യ തീരങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത്. ഫിലിപ്പീന്‍സ് തീരത്ത് മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും സാധ്യത. ഇന്ത്യയില്‍ നിലവില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.