നടുറോഡില്‍ നിന്നത് ഒന്നരമണിക്കൂര്‍; അതിരപ്പിള്ളിയില്‍ ഗതാഗതം തടസപ്പെടുത്തി ‘കട്ടപ്പ’.

1 min read
SHARE

തൃശൂര്‍: അതിരപ്പിള്ളി ഏഴാറ്റുമുഖം ചെക്കുപോസ്റ്റിന് സമീപം വഴി തടഞ്ഞ് ഒറ്റയാനായ കട്ടപ്പ. എണ്ണപ്പന റോഡിലേക്ക് തള്ളിയിട്ട് കട്ടപ്പ റോഡില്‍ നിന്നത് ഒന്നരമണിക്കൂറോളമാണെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇതോടെ സഞ്ചാരികളും പ്രദേശവാസികളും സ്ഥലത്ത് കുടുങ്ങി. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. അവധിദിനമായതിനാല്‍ അതിരപ്പിള്ളിയിലേക്ക് പോകാനെത്തിയ നിരവധി സഞ്ചാരികളാണ് റോഡില്‍ കുടുങ്ങി കിടന്നത്. കഴിഞ്ഞ കുറച്ച ദിവസങ്ങളായി കട്ടപ്പ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഒന്നര മണിക്കൂറിന് ശേഷം കട്ടപ്പ സ്വമേധയ കാടിനുള്ളിലേക്ക് കയറി പോവുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.