March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 26, 2026

തമി‍‍ഴ്‌നാട് പ്രളയം; 20,000 പേര്‍ ഇപ്പോഴും ദുരിതത്തില്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

SHARE

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തമിഴ്‌നാട്ടില്‍ ജനജീവിതം ദുസ്സഹമാവുകയാണ്. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍, സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും (എന്‍ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കാന്‍ രംഗത്തിറങ്ങി. വിവിധ മേഖലകളില്‍ 20,000 പേരെങ്കിലും ഇപ്പോഴും ദുരിതത്തിലാണെന്നാണ് നിഗമനം. പ്രളയത്തില്‍ മുങ്ങിയ വിവിധയിടങ്ങളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.വെള്ളപ്പൊക്കത്തില്‍ തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളില്‍ ഇതുവരെ 10 പേര്‍ മരണപ്പെട്ടുവെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ പറഞ്ഞു. രണ്ട് ജില്ലകളിലും റെക്കോഡ് മഴയാണ് പെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തിരുനെല്‍വേലി, തെങ്കാശി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. കൂടാതെ, തെങ്കാശിയില്‍ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.