സുല്‍ത്താന്‍ ബത്തേരിയില്‍ വീണ്ടും വന്യജീവി ആക്രമണം
1 min read

സുല്‍ത്താന്‍ ബത്തേരി സിസിയില്‍ വീണ്ടും വന്യജീവി ആക്രമണം. വാകേരി സ്വദേശി വര്‍ഗീസിന്റെ ആടിനെ ആക്രമിച്ചുകൊന്നു. കഴിഞ്ഞ ദിവസം സിസിയില്‍ ഒരു പശുക്കിടാവിനെ കടുവ കൊന്ന് തിന്നിരുന്നു. ഇവിടെ കൂട് സ്ഥാപിച്ച് കാത്തിരിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം.വീണ്ടും ആക്രമണമുണ്ടായ സ്ഥലത്ത് കൂട് സ്ഥാപിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പരിശോധനകളും നടക്കുകയാണ്.
