September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 14, 2026

ആലപ്പുഴ ജില്ലയിലെ നവകേരള സദസിൽ ഏറ്റവും കൂടുതൽ ലഭിച്ചത് വീടിന് വേണ്ടിയുള്ള അപേക്ഷകൾ

SHARE

ആലപ്പുഴ ജില്ലയിലെ നവകേരള സദസിൽ ഏറ്റവും കൂടുതൽ ലഭിച്ചത് വീടിന് വേണ്ടിയുള്ള അപേക്ഷകൾ. ലൈഫ് മിഷൻ പദ്ധതികൾ വലിയ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുമ്പോഴാണ് കിടപ്പാടത്തിന് കാത്തിരിക്കുന്നവരുടെ കണക്കുകൾ പുറത്ത് വരുന്നത്ആലപ്പുഴ ജില്ലയിലെ 9 മണ്ഡലങ്ങളിലായി ലഭിച്ചത് 53,402 പരാതികളാണ്. പരാതികൾ തരംതിരിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. കിടപ്പാടം തേടിയുള്ള അപേക്ഷകളാണ് ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നതെന്ന് എ ഡി എമ്മിന്റെ ഓഫീസ് അറിയിച്ചു. വീടിനുവേണ്ടിയുള്ള അപേക്ഷകളിൽ ഏറെയും ലഭിച്ചത് തീരദേശം ഉൾക്കൊള്ളുന്ന അരൂർ, ചേർത്തല, അമ്പലപ്പുഴ, ഹരിപ്പാട്, കുട്ടനാട് മണ്ഡലങ്ങളിൽ നിന്നുമാണ്.