സ്കൂൾ കലോത്സവം; സ്വർണക്കപ്പ് നേടിയ ‘കണ്ണൂർ സ്ക്വാഡിന്’ ഇന്ന് ഗംഭീര സ്വീകരണം, വിരുന്നുകാരെ യാത്രയാക്കി കൊല്ലം
1 min read

കണ്ണൂര്‍: സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ടീമിന് ഇന്ന് സ്വീകരണമൊരുക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ജില്ലാ അതിർത്തിയായ ന്യൂമാഹിയിൽ സംഘത്തെ സ്വീകരിക്കും. ജില്ലയിൽ നിന്നുളള ജനപ്രതിനിധികൾ പങ്കെടുക്കും. തുടർന്ന് തുറന്ന വാഹനത്തിൽ സ്വർണക്കപ്പുമായി കണ്ണൂർ വരെ ഘോഷയാത്ര. ഏഴ് കേന്ദ്രങ്ങളിൽ സ്വീകരണത്തിന് ശേഷം അഞ്ച് മണിയോടെ കണ്ണൂർ നഗരത്തിൽ ഘോഷയാത്ര സമാപിക്കും. കോഴിക്കോടിനെ പിന്നിലാക്കി 952 പോയിന്‍റ് നേടിയാണ് 23 വർഷത്തിന് ശേഷം കണ്ണൂർ കലാകിരീടം സ്വന്തമാക്കിയത്.
