January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 19, 2026

ഇലക്ട്രിക് ബസിൽ വമ്പൻ പ്ലാനുകളുണ്ട്; കെഎസ്ആര്‍ടിസിക്ക് 60 ബസ്‌ വാങ്ങിനൽകിയത് നഗരസഭ; 20 എണ്ണം ഉടൻ വാങ്ങും; ആര്യ രാജേന്ദ്രൻ

SHARE

ഇലക്ട്രിക് ബസ്സുകൾ നഷ്ടത്തിലാണെന്നും അവ ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നിലപാടിനെ തള്ളുന്ന ഫേസ്ബുക്ക് കുറിപ്പുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനൻ രംഗത്ത്. തലസ്ഥാന നഗരത്തെ കാർബൺ ന്യുട്രൽ നഗരമാക്കണം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമാണെന്നും, അത് നടപ്പാക്കാൻ ആവശ്യമായ ചർച്ചകളും തീരുമാനങ്ങളും പദ്ധതികളുമായി നഗരസഭ ഭരണസമിതി മുന്നോട്ട് പോകുമെന്നും ആര്യ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.ഇതിന്റെ ഭാഗമായി നഗരസഭ 60 ഇലട്രിക് ബസുകൾ നഗരത്തിൽ സർവീസിനായി വാങ്ങി നൽകിയിട്ടുണ്ട്. ഈ ബസുകളുടെ സേവനം ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചതായും അവർ ചൂണ്ടിക്കാട്ടി. നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി 2 ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളും പർച്ചേസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമായിട്ടുണ്ടെന്നും അവർ പറഞ്ഞു.തിരുവനന്തപുരം നഗരത്തിലെ ഇ ബസ് പരിപാടി സർക്കാരിന്റെ നയത്തിന്റെ ഭാഗമായി നടപ്പാക്കിയതാണെന്ന് നേരത്തെ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത് പ്രസ്താവിച്ചിരുന്നു. ഈ ബസ് സർവ്വീസ് ലാഭകരമാക്കാനുള്ള നടപടിയെടുക്കുകയാണ് ഗതാഗത വകുപ്പ് ചെയ്യേണ്ടതെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ഇലക്ട്രിക് ബസ് ലാഭത്തിലല്ലെന്നും, അത് വാങ്ങിയവർക്കും ഉണ്ടാക്കിയവർക്കും ബസ് എത്രനാൾ പോകും എന്ന കാര്യത്തിൽ ഉറപ്പില്ലെന്നുമായിരുന്നു വികെ പ്രശാന്തിന്റെ പ്രസ്താവന.