May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 10, 2026

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ പിടികൂടാൻ ഇന്നും ശ്രമം തുടരും

SHARE

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ പിടികൂടാൻ ഇന്നും ശ്രമം തുടരും. തരുവണ കരിങ്ങാരിയിലെ നെൽപ്പാടത്തിനടുത്ത് ഇന്നലെ കരടിയെത്തിയിരുന്നു. ഇവിടെ വനം വകുപ്പ്‌ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്‌. ഞായറാഴ്ച പുലർച്ചെയാണ് പയ്യമ്പള്ളി മേഖലയിൽ കരടി ഇറങ്ങിയത്. പ്രദേശത്തെ സിസിടിവിയിൽ കരടിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. പിന്നാലെ വള്ളിയൂർക്കാവിലും, അത് കഴിഞ്ഞു തോണിച്ചലിലും കരടി എത്തി. ഇതിനിടെ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല.