കമ്മീഷൻ ഏർപ്പാടുള്ള സംസ്ഥാനമല്ല കേരളം, ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ കഴിയും’; മുഖ്യമന്ത്രി

1 min read
SHARE

ഒരുതരത്തിലുമുള്ള കമ്മീഷൻ ഏർപ്പാടുമില്ലാത്ത സംസ്ഥാനമാണ് കേരളം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെ മുന്നിലും തല ഉയർത്തി നിൽക്കാൻ ഞങ്ങൾക്ക് സാധിക്കും. ആരെങ്കിലും മനസ്സമാധാനം തകർക്കാൻ ശ്രമിച്ചാൽ തകരില്ലെന്നും കുറ്റം ചെയ്താൽ മാത്രമേ മനസ്സമാധാനം തകരുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങൾക്ക് മികച്ച സേവനം നൽകുകയാണ് ലക്ഷ്യം. അഴിമതിയുടെ കാര്യത്തിൽ ആരുടെയും മുന്നിൽ തലകുനിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. ആരുടെ മുന്നിലും തല ഉയർത്തി നിൽക്കാൻ ഞങ്ങൾക്ക് കഴിയും. അതുകൊണ്ടാണ് ഇത് പറയാനാകുന്നത്. ഒരുതരത്തിലുമുള്ള കമ്മീഷന്റെയും ഏർപ്പാടുള്ള സംസ്ഥാനമല്ല കേരളം. മറ്റുള്ളവർക്കും അത് പോലെ പറയാൻ സാധിക്കണമെന്നും മുഖ്യമന്ത്രി.

 

പണത്തിനു പിന്നാലെ പോകാനുള്ള ത്വര ഉണ്ടാകരുത്. പണത്തിനു പിന്നാലെ പോയാൽ മനസ്സമാധാനം നശിക്കും. തെറ്റ് ചെയ്യാതെ ഇരുന്നാൽ ആരുടെയും മുന്നിൽ തലകുനിക്കേണ്ടി വരില്ല. കുറ്റം ചെയ്യുമ്പോഴാണ് മനസ്സമാധാനം നഷ്ടമാകുന്നത്. കുറ്റം ചെയ്തില്ലെങ്കിൽ ഒരു പ്രശ്നവുമില്ല. നമ്മുടെ മനസ്സമാധാനത്തെ തകർക്കാൻ പുറത്തുനിന്നുള്ള ആർക്കും കഴിയില്ല. തലയുയർത്തി നിൽക്കാമെന്നും പിണറായി വിജയൻ.