ചുരുങ്ങിയ ദിവസം കൊണ്ട് കെ സ്മാർട്ടിന് ലഭിച്ചത് വലിയ സ്വീകാര്യത; മന്ത്രി എം ബി രാജേഷ്

അഴിമതി ഇല്ലാതാക്കുന്നതിനും ഓഫീസ് പ്രവർത്തനം സുതാര്യമാക്കുന്നതിനും സഹായിക്കുന്നതാണ് കെ സ്മാർട്ട് എന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.മറ്റു വകുപ്പുകളുമായുള്ള സംയോജനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുവെന്നും വലിയ സ്വീകാര്യതയാണ് ചുരുങ്ങിയ ദിവസം കൊണ്ട് കെ സ്മാർട്ടിന് ലഭിച്ചത് എന്നും വിവിധ സംസ്ഥാനങ്ങൾ താല്പര്യമറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. 72 സേവനങ്ങൾ കെ സ്മാർട്ടിൽ ഇപ്പോൾ ലഭ്യമാണ്,കൂടുതൽ സേവനങ്ങൾ ഇതിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.72000 ഫയലുകളിൽ 34,000 എണ്ണം കെ സ്മാർട്ടിലൂടെ തീർപ്പാക്കിയെന്നും 24000 ഫയലുകൾ തീർപ്പാക്കിയത് 24 മണിക്കൂറിനകമാണ് എന്നും മന്ത്രി ചൂണ്ടികാണിച്ചു

