May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 1, 2026

വെടിക്കെട്ടിനിടെ അപകടം: ഉത്തർപ്രദേശിൽ നാല് കുട്ടികൾ മരിച്ചു

SHARE

ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം. ചിത്രകൂടത്തിലെ ബുന്ദേൽഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ 4 കുട്ടികൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഉത്സവത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ്.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഫോറൻസിക് സംഘവും ബോംബ് ഡിസ്പോസൽ സ്ക്വാഡിൻ്റെ (ബിഡിഎസ്) സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രയാഗ്‌രാജ് സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഭാനു ഭാസ്കർ പറഞ്ഞു.

You may have missed