ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം’: കരാർ ഒപ്പിട്ടുവെന്ന് മന്ത്രി രാജീവ്

1 min read
SHARE

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമെന്ന് മന്ത്രി പി രാജീവ്. 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ‘ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്’ വിമാനത്താവളത്തിൽ സ്ഥാപിക്കാൻ ബി.പി.സി.എല്ലുമായി സിയാൽ കരാർ ഒപ്പിട്ടുവെന്ന് മന്ത്രി രാജീവ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ചാണ് ‘ ഭാവിയുടെ ഇന്ധന’മായ ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുക എന്നും മന്ത്രി വ്യക്തമാക്കി.