മിണ്ടാപ്രാണികൾ ആയ പക്ഷികൾക്ക് കുടിനീര് നൽകുന്ന പദ്ധതി കമ്പിൽ അക്ഷര സാംസ്കാരിക വേദി നടപ്പിലാക്കി

1 min read
SHARE

കമ്പിൽ: കേരളത്തിൽ പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ മുൻപെങ്ങു മില്ലാത്ത ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ മിണ്ടാപ്രാണികൾ ആയ പക്ഷികൾക്ക് കുടിനീര് നൽകുന്ന പദ്ധതി കമ്പിൽ അക്ഷര സാംസ്കാരിക വേദി നടപ്പിലാക്കുകയാണ്. വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ഉൾപ്പെടെ 300 വീടുകളിലാണ് പറവകൾക്ക് കുടിനീരൊക്കാം പദ്ധതി നടപ്പിലാക്കുന്നത്. കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ എം സജിമ പദ്ധതിയുടെ ഉദ്ഘാടന നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ കെ.എൻ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇകെ ഉഷ, കെ സുനിഷ പ്രസംഗിച്ചു. പി വി ജിൻഷ സ്വാഗതവും, വി. ശ്യാംലി നന്ദിയും പറഞ്ഞു.