June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 21, 2026

സൂക്ഷിച്ച് സംസാരിക്കണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ബിജെപിയിൽ അതൃപ്തി പടരുന്നു

SHARE

ദില്ലി: തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളിൽ നിയന്ത്രണം വേണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്നും വികസനത്തിലും ക്ഷേമ പദ്ധതികളിലും ഊന്നി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയിലുള്ള കൂടുതൽ  മന്ത്രിമാർ മത്സരിക്കേണ്ടി വരുമെന്നും പ്രചാരണ സമയത്ത് നേതാക്കൾ ആരെയൊക്കെ കാണുന്നു എന്നതിലും ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി തന്റെ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.

ബിജെപിയിൽ അതൃപ്തി പടരുന്നു

അതേസമയം തന്നെ ഒഴിവാക്കിയത് നരേന്ദ്ര മോദിയുടെ അതൃപ്തി കാരണം ആയിരിക്കാമെന്ന് പ്രഗ്യ സിംഗ് താക്കൂർ വിമര്‍ശിച്ചു. മാപ്പ് നൽകില്ലെന്ന് നരേന്ദ്ര മോദി നേരത്തെ തന്നെ പറഞ്ഞതാണ്. സീറ്റ് ചോദിച്ച് ബിജെപി നേതാക്കളുടെ അടുത്തോ പ്രധാനമന്ത്രിയുടെ അഠുത്തോ പോകില്ലെന്നും ഭോപ്പാൽ സീറ്റ് നിഷേധിച്ചതിനോട് പ്രഗ്യ സിംഗ് പ്രതികരിച്ചു. രാജസ്ഥാനിലെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ 5 മണ്ഡലങ്ങളിലെ സിറ്റിംഗ് എം പിമാർ പ്രതിഷേധത്തിലാണ്. പ്രതിഷേധം പരസ്യമായി അറിയിച്ച് ചുരുവിലെ എം പി രാംസിംഗ് കസ്വാൻ  രംഗത്തെത്തി. കസ്വാൻ ബിജെപി വിട്ടേക്കുമെന്ന് അഭ്യൂഹമുണ്ട്. നാഗോർ സീറ്റ് കോൺഗ്രസിൽ നിന്ന് വന്ന ജ്യോതിമിർധക്ക് നൽകിയതിൽ ആർ എൽ പിക്ക് പ്രതിഷേധമുണ്ട്. വസുന്ധര രാജെയെ പരിഗണിക്കാനിടയില്ലെന്നാണ് വിവരം. മകൻ ദുഷ്യന്ത് സിംഗിന് വീണ്ടും സീറ്റ് നൽകിയതിനാൽ സാധ്യത കുറവാണ്.