എം.കെ രാമകൃഷ്ണൻ മാസ്റ്റർ പുരസ്കാരം കെ.എൻ രാധാകൃഷ്ണന്
1 min read

കണ്ണൂർ: ശ്രീ ഭക്തി സംവർദ്ധി നിയോഗം നൽകുന്ന എം.കെ രാമകൃഷ്ണൻ മാസ്റ്റർ പുരസ്കാരത്തിന് കെ.എൻ രാധാകൃഷ്ണൻ അർഹനായി. ആദ്ധ്യാത്മിക രംഗത്തെ സേവന മികവിനു നൽകുന്നതാണ് പുരസ്കാരം. 2000ൽ പരം പ്രഭാഷണങ്ങ ൾ നടത്തി പ്രഭാഷക കേസരി അംഗീകാരം നേടിയ രാധാകൃഷ്ണൻ മാസ്റ്റർ പ്രഥമ വാഗ് ദേവി പുരസ്കാര ജേതാവ് കൂടിയാണ്. ഏപ്രിൽ 2ന് വൈകിട്ട് 7ന് തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
