ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

1 min read
SHARE

ഇരിട്ടി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. പെരുവംപറമ്പ് ചടച്ചിക്കുണ്ടം ചീരങ്ങോട് ആദിവാസി കോളനിയിലെ ജിനേഷ് (31) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പനി ബാധിച്ചതിനെ തുടന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡി.കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്. മുന്‍ പടിയൂര്‍ പഞ്ചായത്തംഗം പരേതനായ സി.ജനാര്‍ദ്ദനന്റെയും ഇരിക്കൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. ജീവനക്കാരി സി. ജാനകിയുടെയും മകനാണ്.
ഏക സഹോദരി: ജിജിന.