വയനാട്ടിൽ വഹനാപകടം:മഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിനി മരണപെട്ടു
1 min read

കല്പറ്റ:വയനാട്ടിൽ വാഹനാപകടം മഞ്ചേരി സ്വദേശിനിയായ വിദ്യാർത്ഥിനി മരണപെട്ടു.മഞ്ചേരി കിഴെക്കെത്തല ഓവുങ്ങൽ മുഹമ്മദ് അബ്ദുൽ സലാമിന്റെ മകൾ ഫാത്തിമ തസ്‌ക്കിയ (24) ആണ് മരണപെട്ടത്. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലേ വളവിൽ രാത്രി പത്ത് മണിയോടെ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം.
കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥിയാണ് തസ്‌ക്കിയ.മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
