സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ നാലു ലക്ഷം വീട്‌ പൂർത്തിയായി.

1 min read
SHARE

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ നാലു ലക്ഷം വീട്‌ പൂർത്തിയായി. ഏപ്രിൽവരെ 4,03,568 വീടാണ് നിർമിച്ചത്. 1,00,042 വീടിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ സാമ്പത്തികവർഷംമാത്രം 63,518 വീടിന്റെ നിർമാണം പൂർത്തിയായി. ലൈഫ് മിഷനിൽ ഇതുവരെ അനുവദിച്ചത് 5,03,610 വീടാണ്‌.2,86,780 വീടും (72 ശതമാനം) നിർമിച്ചത്‌ പൂർണമായി സംസ്ഥാന സർക്കാരാണ്‌. ഇതിന്‌ നാലു ലക്ഷം രൂപയും പട്ടിക വർഗക്കാരാണെങ്കിൽ ആറു ലക്ഷം രൂപയും നൽകുന്നു. ലൈഫ് പിഎംഎവൈ റൂറൽ പദ്ധതിയിൽ 33,517 വീട്‌ നിമിച്ചു. ഈ വീടുകൾക്ക് 72,000 രൂപയാണ് കേന്ദ്രവിഹിതം. ബാക്കി 3,28,000 രൂപ സംസ്ഥാനം നൽകുന്നു. അർബൻ പദ്ധതിയിലൂടെ 83,261 വീടാണ് നിർമിച്ചത്. പദ്ധതിയിൽ ചെലവഴിച്ചത് 17,490.33  കോടി രൂപയാണ്. ഇതിൽ 12.09 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. അടുത്ത രണ്ടു വർഷത്തിനകം രണ്ടര ലക്ഷം വീടുകൾകൂടി അനുവദിക്കും. ഇതിലൂടെ 10,000 കോടി രൂപയുടെ ധനസഹായം ലൈഫ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും. പുറമെ 11 ഭവന സമുച്ചയത്തിലൂടെ 886 ഗുണഭോക്താക്കളെ പുനരധിവസിപ്പിച്ചു. 21 ഭവന സമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.