വാട്സാപ് സ്റ്റാറ്റസ് ഇട്ട ശേഷം എയര്‍പോര്‍ട്ട് കാന്റീൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; ദുരൂഹത ആരോപിച്ച്‌ കുടുംബം

1 min read
SHARE

വാട്സാപ് സ്റ്റാറ്റസ് ഇട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. കൊറ്റാമം ആറയൂരിനടുത്തു ഷയിൻ കുമാർ ആണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. എയർപോർട്ടില്‍ കാന്റീൻ ജീവനക്കാരൻ ആണ്. അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയ ഷൈൻ ഒറ്റക്കായിരുന്നു താമസം. ജോലിക്ക് എത്താത്തതിനെ തുടുർന്ന് സ്ഥാനത്തില്‍ നിന്നും ബന്ധുക്കളുമായി ബന്ധപ്പെട്ട ശേഷമാണ് മരണ വിവരം അറിയുന്നത്. കട്ടാക്കടക്കു സമീപം ഒരു പെണ്‍കുട്ടിയുമായി ഷൈൻ പ്രണയത്തില്‍ ആയിരുന്നുവെന്നും മരണത്തില്‍ ദുരൂഹത യുണ്ടെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം വേണമെന്നും ഷൈനിന്റെ മാതൃ സഹോദരി പരാതി നല്‍കി. പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു.