കുറ്റിക്കാട്ടൂരില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
1 min readകുറ്റിക്കാട്ടൂർ: കോഴിക്കോട് കുറ്റിക്കാട്ടൂർ സർവിസ് സ്റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു.കുറ്റിക്കാട്ടൂർ വർണന പ്രസ് ഉടമ ടി.ടി. പ്രവീണാണ് (45) മരിച്ചത്. കുറ്റിക്കാട്ടൂരില്‍നിന്ന് വെള്ളിപറമ്ബിലുള്ള വീട്ടിലേക്ക് പോകുമ്ബോള്‍ ചൊവാഴ്ച രാത്രി പത്തോടെയാണ് അപകടം.
റോഡ് മുറിച്ചുകടക്കുന്ന ആളെ തട്ടിയശേഷം ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പിതാവ്: കൃഷ്ണൻ തുഷാര (കുറ്റിക്കാട്ടൂർ രാംസണ്‍ പ്രസ് ഉടമ). മാതാവ്: പുഷ്പലത. ഭാര്യ: സീന. മക്കള്‍: അനിരുദ്ധ്, അഭിഷേക്.