ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈന്യം ഒരു ഭീകരനെ വധിച്ചു

1 min read
SHARE

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ ഡോഡയിലാണ് ഭീകരാക്രമണം നടന്നത്. സൈനിക പോസ്റ്റിന് നേരെ ഭീകരർ വെടി ഉതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്മീരിൽ മൂന്ന് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം കത്വയിൽ ഭീകരർ വെടിയുതിർത്തിരുന്നു. തീർത്ഥാടകരുമായി പോയ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ‌ കൊല്ലപ്പെട്ടിരുന്നു. ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു. ശത്രുക്കളായ അയൽക്കാരാണ് നമ്മുടെ രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കാൻ എപ്പോഴും ശ്രമിക്കുന്നതെന്നാണ് ആക്രമണത്തോട് ജമ്മു മേഖല ഡിജിപി ആനന്ദ് ജെയിൻ പറഞ്ഞു.

 

WE ONE KERALA-AJ