ഫുട്‍ബോളിലും വമ്പന്മാരെ ഞെട്ടിച്ച് അമേരിക്ക; സന്നാഹ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ചു

1 min read
SHARE

ഫ്ലോറിഡ: കോപ്പ അമേരിക്ക കിരീട ഫേവറിറ്റുകളായ ബ്രസീലിനെ കോപ്പ അമേരിക്ക സന്നാഹ മത്സരത്തിൽ സമനിലയിൽ തളച്ച് അമേരിക്ക. അഞ്ചു തവണ ലോകചാമ്പ്യന്മാരും ഒമ്പത് തവണ കോപ്പ അമേരിക്ക കിരീടവും നേടിയ ബ്രസീലിനെ 1-1 നാണ് അമേരിക്ക പിടിച്ചു കെട്ടിയത്. 17ാം മിനിറ്റിൽ സ്ട്രൈക്കർ റോഡ്രിഗോയിലൂടെ ബ്രസീലാണ് ആദ്യം ഗോൾ നേടിയത്. ബ്രസീലിയൻ മിഡ്ഫീൽഡർ ബ്രൂണോ ഗുയിമാരേസ് ബോക്സിനകത്തേക്ക് നീട്ടിയ നൽകിയ പന്ത് പിടിച്ചെടുത്ത റോഡ്രിഗോ അനായാസം ലക്ഷ്യം കണ്ടു. എന്നാൽ 26 ആം മിനുട്ടിൽ പുലിക്സിലൂടെ അമേരിക്ക സമനില തിരിച്ചു പിടിച്ചു. ശേഷം ഇരു ടീമിനും വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജൂൺ 25 ന് കോസ്റ്റോറിക്കയ്‌ക്കെതിരെയാണ് കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഡിയിൽ നിന്നാണ് ബ്രസീൽ മത്സരിക്കുന്നത്. കൊളംബിയയാണ് ഗ്രൂപ്പിലെ ശക്തമായ മറ്റൊരു ടീം.