ഏകീകൃത കുർബാന തർക്കം; സീറോ മലബാർ സഭ മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്ന് ചേരും
1 min readഏകീകൃത കുർബാന സംബന്ധിച്ച തർക്കം രൂക്ഷമായി തുടരുന്നതിനിടെ സീറോ മലബാർ സഭ മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. വൈകിട്ട് 5 മുതൽ 7 വരെ ഓൺലൈൻ ആയാണ് യോഗം ചേരുന്നത്. സിനഡ് തീരുമാനം എന്ന പേരിൽ സിനഡിന് മുൻപേ സർക്കുലർ പുറത്തിറങ്ങിയത് വിവാദമായിരുന്നു. സർക്കുലർ അംഗീകരിക്കില്ലെന്ന നിലപാടിലാണ് എതിർ വിഭാഗം. സർക്കുലറിനെതിരെ എതിർവിഭാഗം നിലപാട് ശക്തമാക്കിയതിനിടെയാണ് സിനഡ്സമ്മേളനം ചേരുന്നത്. സർക്കുലർ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നാണ് എതിർവിഭാഗത്തിന് നിലപാട്. എതിർപ്പ് ശക്തമാണെങ്കിലും സർക്കുലറിന് വിരുദ്ധമായ ഒരു തീരുമാനവും ഇന്നത്തെ സിനസ് സമ്മേളനത്തിൽ ഉണ്ടാവാൻ ഇടയില്ല. അതുകൊണ്ടുതന്നെ കുർബാന തർക്കം സിനഡിന് ശേഷവും ശക്തമായി തുടരാനാണ് സാധ്യത.