നയൻതാര സൈഡ് പ്ലീസ്… ജനപ്രീതിയിൽ ഒന്നാം സ്ഥാനത്ത് ‘റാണി കുന്ദവൈ’

1 min read
SHARE

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴകത്ത് പേരും പെരുമയും ഉറപ്പിച്ച നടിയാണ് നയൻ‌താര. കോളിവുഡിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന നയൻതാരയ്ക്ക് നിരവധി ആരാധകരാണുള്ളത്. എന്നാൽ തമിഴകത്ത് താരത്തിന്റെ ഒന്നാം സ്ഥാനത്തിൽ മാറ്റം വന്നിരിക്കുകയാണ് ഇപ്പോൾ. ഏപ്രിലില്‍ മുന്നിലുണ്ടായിരുന്ന നയൻതാര തമിഴ് താരങ്ങളില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നടി തൃഷയാണ് നായികാ താരങ്ങളില്‍ ഒന്നാമതെത്തിയത്. മെയിലെ ഓര്‍മാക്സ് മീഡിയയുടെ തമിഴ് താരങ്ങളുടെ പട്ടികയിലാണ് തൃഷ ഒന്നാമത് എത്തിയത്. മണിരത്‌നത്തിന്റെ പൊന്നിയൻ സെൽവനിലൂടെ തൃഷയ്ക്ക് ലോകമെമ്പാടും ആരാധകരെ സമ്പാദിക്കാനായിട്ടുണ്ട്. തൃഷ നായികയായി തമിഴിൽ നിരവധി സിനിമകളുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ മഗിഴ്‍ തിരുമേനിയുടെ വരാനിരിക്കുന്ന ചിത്രം വിടാമുയർച്ചിയിൽ തൃഷയാണ് നായിക. അജിത്ത് ആണ് സിനിമയിൽ നായകനാകുന്നത്. സിനിമയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് സ്വന്തമാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലുള്ള നായിക താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് സമാന്ത ആണ്. നാലാം സ്ഥാനത്ത് കീര്‍ത്തി സുരേഷാണ്. കീര്‍ത്തി സുരേഷ് വേഷമിട്ടതില്‍ ‘സൈറനാ’ണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ജയം രവി നായകനായി എത്തിയ ചിത്രത്തില്‍ നടി കീര്‍ത്തി സുരേഷ് പൊലീസ് കഥാപാത്രമായിരുന്നു അവതരിപ്പിച്ചത്. തൊട്ടു പിന്നില്‍ തമന്നയാണ്. ആറാം സ്ഥാനത്ത് പ്രിയങ്ക മോഹനും താരങ്ങളില്‍ ജനപ്രീതിയില്‍ ഏഴാമത് ജ്യോതികയും എത്തിയിരിക്കുന്നു. എട്ടാമത് സായ് പല്ലവിയാണ് തമിഴ് താരങ്ങളില്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രശ്‍മിക മന്ദാന ഒമ്പതാം സ്ഥാനത്തും ശ്രുതി ഹാസൻ തമിഴ്‍നാട്ടില്‍ പത്താമതും എത്തിയിരിക്കുന്നുവെന്നാണ് ഓര്‍മാക്സ് മീഡിയയുടെ റിപ്പോര്‍ട്ട്.