‘നക്ഷത്രങ്ങളുടെ പ്രേമഭാജനം’ മലയാള സാഹിത്യത്തിന്റെ സങ്കല്പകാന്തി, ഓർമ്മകളിൽ എന്നും ചങ്ങമ്പുഴ
1 min read

മലരണിക്കാടുകൾ തിങ്ങിവിങ്ങി, മരതകകാന്തിയിൽ മുങ്ങിമുങ്ങി, കരളും മിഴിയും കവർന്നുമിന്നി കറയറ്റൊരാലസൽ ഗ്രാമഭംഗി പുളകംപോൽ കുന്നിൻപുറത്തുവീണ പുതുമൂടൽമഞ്ഞല പുല്കി നീക്കി, പുലരൊളി മാമലശ്രേണികൾതൻ- പുറകിലായ് വന്നുനിന്നെത്തിനോക്കി
-രമണൻ
കേരളക്കരയെ സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചങ്ങമ്പുഴ കൃഷ്ണപിള്ള. പ്രണയവും വിരഹവും നഷ്ടവുമെല്ലാം മലയാളി ഏറ്റുപാടിയത് ചങ്ങമ്പുഴയുടെ വരികളിലൂടെയാണ്. ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ തെരുതെരെ പെയ്യുന്ന പൂമഴയായിരുന്നു ചങ്ങമ്പുഴ, അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ ‘നക്ഷത്രങ്ങളുടെ പ്രേമഭാജനം’ എന്നു വിശേഷിപ്പിച്ചത്.
