മാനസിക സമ്മർദം; കാണാതായ പൊലീസുകാരൻ തിരിച്ചെത്തി

1 min read
SHARE

കോട്ടയം: കഴിഞ്ഞ ദിവസം കാണാതായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ രാജേഷ് തിരിച്ചെത്തി. മാനസിക സമ്മർദ്ദം കാരണം മാറി നിൽക്കുകയായിരുന്നു എന്നാണ് രാജേഷ് നൽകിയിരിക്കുന്ന മൊഴി. ഇതേ ആരോപണം വീട്ടുകാരും ഉന്നയിച്ചിരുന്നു. കഴിഞ്ഞ 14ന് നൈറ്റ് ഡ്യൂട്ടിക്ക് ശേഷം രാജേഷിനെ കാണാതാവുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.