June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 16, 2026

കാഞ്ചന്‍ജംഗ എക്സ്പ്രസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ

SHARE

കാഞ്ചന്‍ജംഗ എക്സ്പ്രസ് ട്രെയിനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. അതേസമയം, അപകടത്തില്‍ മരണ സംഖ്യ 15 ആയി. 60 പേര്‍ക്ക് പരിക്കേറ്റതായാണ് നിലവില്‍ ലഭിക്കുന്ന വിവരം. ലോക്കൊ പൈലറ്റും സഹ പൈലറ്റും അപകടത്തില്‍ മരിച്ചു. ഡാര്‍ജിലിങ് ജില്ലയിലെ ഫാന്‍സിഡെവ മേഖലയിലാണ് അപകടം നടന്നത്. രംഗപാണി സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മൂന്ന് ബോഗികള്‍ പാളം തെറ്റി. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനുമായി ഡിഎം, എസ്പി, ഡോക്ടര്‍മാര്‍, ആംബുലന്‍സുകള്‍, ദുരന്തനിവാരണ സംഘങ്ങള്‍ എന്നിവര്‍ സംഭവസ്ഥലത്ത് ഉടന്‍ തന്നെ എത്തിയിരുന്നു. സംഭവം ഞെട്ടിക്കുന്നതെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി എക്‌സിലൂടെ പ്രതികരിച്ചത്. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ട്രെയിനുകളിലൊന്നായിട്ടും കാഞ്ചന്‍ജംഗ എക്‌സ്പ്രസിനെ ഇപ്പോഴും എല്‍എച്ച്ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുകളായി ഉയര്‍ത്തിയിട്ടില്ല. എല്‍എച്ച്ബി കോച്ചുകള്‍ വേഗം കൂടിയതും സുരക്ഷിതവുമായതിനാല്‍ അപകടമുണ്ടായാല്‍ പരസ്പരം ഇടിച്ചുകയറില്ല. എന്നാല്‍ കാഞ്ചന്‍ജംഗയില്‍ ഇപ്പോഴും പരമ്പരാഗത ഐസിഎഫ് (ഇന്റഗ്രല്‍ കോച്ച് ഫാക്ടറി) കോച്ചുകളാണുള്ളത്. 1955 മുതല്‍ ഇതാണ് ഉപയോഗിച്ചു വരുന്നത്.