കണ്ണൂരിൽ മഴയുടെ അളവിൽ 37% കുറവ്

1 min read
SHARE

കണ്ണൂർ: കനത്ത മഴയിൽ തുടങ്ങിയ കാലവർഷത്തിന് കണ്ണൂരിലും ശക്തി കുറഞ്ഞു. മൂന്ന് ദിവസമായി മിക്കയിടങ്ങളിലും മഴ മാറി നിൽക്കുകയാണ്. ചെറിയ മഴയായും ചാറ്റൽ മഴയായും ചിലയിടങ്ങളിൽ ഇടക്ക് പെയ്യുന്നുണ്ട്. കാലവർഷം തുടങ്ങി 15 ദിവസം പിന്നിട്ടപ്പോൾ ജില്ലയിൽ ലഭിച്ച മഴയുടെ അളവിൽ 37 ശതമാനത്തിന്റെ കുറവ്. 392.4 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, 248.3 മില്ലി മീറ്റർ മഴയാണ് കിട്ടിയതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ കനത്ത മഴയാണ് കണ്ണൂരിൽ ലഭിച്ചിരുന്നത്. കാറ്റിന്റെ ഗതി മാറിയതാണ് മഴക്കുറവിന് കാരണമായതെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. തിങ്കളാഴ്ച ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം.