കാത്ത് ലാബിന്‍റെ പ്രവര്‍ത്തനം നിലച്ചു; കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി

1 min read
SHARE

ണ്ണൂര്‍:കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചതോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി.

 

ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള പ്രധാന ശാസ്ത്രക്രിയകളാണ് മുടങ്ങിയത്.
ചില യന്ത്രങ്ങള്‍ കേടായതോടെയാണ് കാത്ത് ലാബിന്‍റെ പ്രവര്‍ത്തനം പൂർണമായും നിലച്ചത്. ഇതോടെ ആന്‍ജിയോപ്ലാസ്റ്റിക്ക് വേണ്ടി ആശുപത്രിയിലെത്തിയ 26 രോഗികളെയാണ് കഴിഞ്ഞ ദിവസം തിരിച്ചയച്ചത്. ഇതില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിയിരുന്ന ചിലര്‍ അവസാന നിമിഷം സമീപത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിയും വന്നു.ശസ്ത്രക്രിയാ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ആറുമാസമായി ബൈപ്പാസ് സര്‍ജറിയും നടക്കുന്നില്ല. 300 രോഗികളാണ് നിലവില്‍ ബൈപ്പാസ് സര്‍ജറിക്കായി കാത്തിരിക്കുന്നത്.എന്നാല്‍ താത്ക്കാലികമായ പ്രശ്‌നം മാത്രമാണ് നിലവിലുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. അടിയന്തരമായി പ്രശ്‌നപരിഹാരത്തിനുള്ള ഇടപെടല്‍ നടത്തുന്നുണ്ട്.കാത്ത് ലാബിലേക്കുള്ള പുതിയ യന്ത്രങ്ങള്‍ വിദേശത്തുനിന്ന് എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പുതിയ കാത്ത് ലാബ് വാങ്ങാന്‍ സര്‍ക്കാര്‍ നാല് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.