ഇരിട്ടി നഗരസഭ വിജയോത്സവം 2024 സംഘടിപ്പിച്ചു.

1 min read
SHARE

ഇരിട്ടി ചാവശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിലെ SSLC, +2 പരിക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെയും മെഡിക്കൽ വിദ്യാഭ്യസം വിജയകരമായി പൂർത്തിയാക്കിയ വരെയും LSS – USS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൻ്റെ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ.രവിന്ദ്രൻ, പി.കെ.ബൽക്കിസ്, കൗൺസിലർമാരായ വി.പുഷ്പ, വി.ശശി, പി. ഫൈസൽ, പി.രഘു, കെ. സോയ, കെ.സുരേഷ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ സുനിൽ കരിയാടൻ, ഹെഡ്മിസ്ട്രസ്സ് എ.ഡി. ഓമന, പി.ടി.എ പ്രസിഡണ്ട് രാജിവൻ എന്നിവർ സംസാരിച്ചു.