ശ്രീകണ്ഠപുരം നഗര സഭയിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു

1 min read
SHARE

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിൽ യോഗാ ദിനാചരണവും നഗരസഭയിലെ മൂന്നാംഘട്ട യോഗ പരിശീലന ക്ലാസും ചെയർപേഴ്സൺ ഡോ. കെ.വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗ പരിശീലനത്തിലൂടെ മനസ്സിനെ ശക്തിപ്പെടുത്തുവാൻ നല്ല മാർഗ്ഗമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രേമരാജൻ പി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ചന്ദ്രാഗദൻ മാസ്റ്റർ, അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ മാരായ ജോസഫിന വർഗീസ്, നസീമ വി പി, ത്രേസ്യാമ്മ മാത്യു സെക്രട്ടറി ടി ആർ നാരായൺ, സി ഡി എസ് ചെയർപേഴ്സൺ ഓമന എ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. യോഗ ആധ്യാപിക ജയലക്ഷ്മി പി വി നന്ദി പറഞ്ഞു. യോഗ പരിശീലനം നേടിയവരുടെ അനുഭവങ്ങളും ചടങ്ങിൽ പങ്ക് വെച്ചു.