പ്രീ ബജറ്റ് ചർച്ചയിൽ കേരളത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കും: മന്ത്രി കെ എൻ ബാലഗോപാൽ

1 min read
SHARE

പ്രീ ബജറ്റ് ചർച്ചയിൽ കേരളത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.പഴയ സർക്കാരിൻ്റെ സമീപനമായിരിക്കില്ല പുതിയ മുന്നണി സർക്കാരിന് എന്ന് പ്രതീക്ഷിക്കുന്നുവെന്നും സംസ്ഥാനങ്ങളെ കൂടുതൽ പരിഗണിക്കേണ്ട ആവശ്യമുണ്ട് എന്ന് സർക്കാരിന് ധാരണ കാണുമെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.ജിഎസ്ടി നടപ്പിലാക്കുമ്പോൾ പല വഴിയിൽ സംസ്ഥാനത്തിന് വരുന്ന നഷ്ടം നികത്തണം എന്ന ആവശ്യം വീണ്ടും ഉന്നയിക്കും.കേരളത്തിൻ്റെ പ്രത്യേകമായ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.