മോദി നടപ്പിലാക്കുന്നത് വിഭജിക്കുക ഭരിക്കുക എന്ന ബ്രിട്ടീഷ് നയം: പ്രബീര്‍ പുര്‍കായസ്ത
1 min readമോദി നടപ്പിലാക്കുന്നത് വിഭജിക്കുക ഭരിക്കുക എന്ന ബ്രിട്ടീഷ് നയമെന്ന് പ്രബീര്‍ പുര്‍കായസ്ത. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ത. മോദി ബ്രിട്ടീഷ് നയം തന്നെയാണ് നടപ്പിലാക്കുന്നത്. വിഭജിക്കുക ഭരിക്കുക എന്നതാണ് ആ നയം. മോദിയുടെ ആദ്യ ലക്ഷ്യം ഇന്ത്യന്‍ സാമ്പത്തിക നയത്തെക്കുറിച്ചുള്ള അറിവ് ജനങ്ങളിലേക്കെത്തുന്നത് തടയുക എന്നതായിരുന്നു. രാജ്യത്ത് പണക്കാരനും ദരിദ്രനും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണ്. ഇത് ഒരിക്കലും ജനങ്ങളെ ഒന്നാകാന്‍ സഹായിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ മതപരമായും സാമ്പത്തികമായും ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ കര്‍ഷകര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നില്ല. പ്രധാന മാധ്യമങ്ങളിലെല്ലാം അവര്‍ കൈകടത്തി കഴിഞ്ഞു. അവര്‍ അവരുടെ ശബ്ദമായി മാറുന്ന ഗ്രൂപ്പുകള്‍ അടിത്തട്ടില്‍ ഉണ്ടാക്കി കഴിഞ്ഞു. സ്ഥിതിവിവര കണക്കുകള്‍ ജനങ്ങളിലെത്തുന്നത് തടയുക എന്നതായിരുന്നു ആദ്യം ചെയ്തത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുന്നത്. അതിനുദാഹരണമാണ് അയോധ്യ. പ്രതിഷ്ഠക്ക് ശേഷം അയോധ്യ ബിജെപിക്ക് നഷ്ടമായി. തെരഞ്ഞെടുപ്പിലൂടെ രാജ്യത്തെ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിച്ചതാണ്- അദ്ദേഹം പറഞ്ഞു.