ശ്രീകണ്ഠപുരം നഗരസഭയിൽ ഡി ജി കേരളം പരിപാടി ഉദ്ഘാടനം ചെയ്തു.

1 min read
SHARE

ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന് വേണ്ടിയുള്ള ഡിജി കേരളം പരിപാടി ശ്രീകണ്ഠപുരം നഗരസഭയിൽ നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക എന്നതാണ് ഡിജി കേരളം എന്ന ഈ പദ്ധതി. ഓൺലൈനായി നടത്തുന്ന സർക്കാർ സേവനങ്ങൾ പണമിടപാടുകൾ എന്നിവ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന ടീച്ചർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ മോഹനൻ പി, എച്ച് ഐ പ്രേമരാജൻ, തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാർ, പ്രമോട്ടർമാർ, കുടുംബശ്രീ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ലൈബ്രറി പ്രതിനിധികൾ, എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ, അംഗൻവാടി ടീച്ചർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സാക്ഷരതാ പ്രേരക് കെ വി മണി ചടങ്ങിന് നന്ദി അറിയിച്ചു സംസാരിച്ചു.