നഗരൂർ യൂത്ത് കോൺഗ്രസ് ആക്രമണം; പ്രതികളെ മൂന്നു ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു
1 min read

തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ആറ് പ്രതികളെ മൂന്നു ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച 6 പ്രതികളെയാണ് കോടതി റിമാൻഡ് ചെയ്തത്. സംഭവത്തിലെ ഒന്നാംപ്രതി യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡണ്ട് സുഹൈൽ,രണ്ടാം പ്രതി കെഎസ്‌യു തിരുവനന്തപുരം ജില്ല വൈസ് പ്രസിഡണ്ട് സഹിൽ, നാലാം പ്രതി നസീബ് ഷാ എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇവരെ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് പൊലീസ് നീക്കം. കേസിൽ പ്രതികളായ 11 പേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. വധശ്രമം, കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ആണ് പ്രതികൾക്ക് നേരെ ചുമത്തിയത്.
